നെയ്യാറ്റിൻകര:കേരള സർവകലാശാല ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നെയ്യാറ്റിൻകര ഡിപ്പോയിലെ പെയിന്റിംഗ് ചാർജ്മാൻ മാരായമുട്ടം സ്വദേശി വിശ്വനാഥൻ നായരുടെ മകൾ എസ്.വി.വിസ്മയയെ അനുമോദിച്ചു. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്. റാങ്ക് ജേതാവ് വിസ്മയയ്ക്ക് ജീവനക്കാരുടെ സ്നേഹോപഹാരം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി സമ്മാനിച്ചു.ഡിപ്പോ എൻജിനിയർ സലിംകുമാർ വിസ്മയയെ പൊന്നാട അണിയിച്ചു. എൻ.കെ.രഞ്ജിത്ത്,എൻ.എസ്.വിനോദ്, എസ്.എസ്.സാബു,എം.ഗോപകുമാർ,ജി.ജി ജോ തുടങ്ങിയവർ പങ്കെടുത്തു.