കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്,പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ലാലിയുടെ അദ്ധ്യക്ഷതയിൽ പഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് മെമ്പർ ഡി.സ്മിത, വാർഡ് മെമ്പർമാരായ കെ.എസ് ഷിബു, രതീഷ്, പ്രസന്ന താഹിറബീവി തുടങ്ങിയവർ പങ്കെടുത്തു. വണ്ടന്നൂർ കസ്തൂർബാ ഗിരിവർഗ അങ്കണവാടി റോഡിന്റെയും അടയമൺ മടത്തിൽ കുന്ന് - എൽ.പി സ്കൂൾ റോഡിന്റെയും ചെമ്പകശേരി - പോട്ടലിൽ റോഡിന്റെയും ചെമ്പകശേരി,കുളപ്പാറ, നെടുമ്പാറ എന്നീ ജംഗ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനമാണ് നടന്നത്.