v

വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജന്മദിനത്തിൽ യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാമനപുരം യൂണിയനിൽ നിർദ്ദനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. വാമനപുരം യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രൻ, മുൻ യൂണിയൻ സെക്രട്ടറി തീർത്ഥങ്കര വിശ്വംഭരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യൂത്ത് മൂവ്‌മെന്റ് ജില്ലാകമ്മിറ്റി അംഗങ്ങളായ ബി.കെ. സുദേവൻ, സബിൻ, യൂത്ത്മൂവ്‌മെന്റ് പ്രവർത്തകരായ മനു മൊട്ടക്കാവ്, അനിൽകുമാർ മദപുരം, ഷിനു മദപുരം, സൂരജ് മൊട്ടക്കാവ്, പ്രേംലാൽ മൊട്ടക്കാവ്, വെമ്പായം ശാഖാ സെക്രട്ടറി കരുണാകരൻ, ഭാസി വലിയകട്ടക്കാൽ എന്നിവർ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു.