kis-a-n
ആൾ ഇന്ത്യാ കിസാൻ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളി ടിവി വിതരണം ചെയ്യുന്നു

കിളിമാനൂർ:ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടയമൺ ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനുള്ള ടിവി വിതരണം ചെയ്തു. കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശശികല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ, അടയമൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നളിനാക്ഷൻ,മോഹൻലാൽ, ഹരിശങ്കർ ഭാസ്കരൻ അടയമൺ ഗവൺമെന്റ് എൽ.പി.എസിലെ മറ്റ് അദ്ധ്യാപകർ പൊതുപ്രവർത്തകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.