kovalam

കോവളം: മാർഷൽ ഐലൻഡിൽ രജിസ്റ്റർ ചെയ്‌ത ലെയ്ഷർ എന്ന ഓയിൽ ടാങ്കർ ഇനത്തിലെ കപ്പൽ ഇന്നലെ വിഴിഞ്ഞത്ത് ക്രൂചെയ്‌ഞ്ചിംഗ് നടത്തി. 12 പേർ കപ്പലിലേക്ക് കയറിയപ്പോൾ 10 പേർ പുറത്തിറങ്ങി. രാവിലെ 7.30ഓടെ യു.എ.ഇയിൽ നിന്നെത്തിയ കപ്പൽ 10.30ഓടെ ചൈനയിലേക്ക് മടങ്ങിയെന്ന് പോർട്ട് അധികൃതർ പറഞ്ഞു. ഇതുവരെ വിഴിഞ്ഞത്ത് 24 ക്രൂചെയ്‌ഞ്ചിംഗ് നടന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അഞ്ച് കപ്പലുകൾ ക്രൂചെയ്ഞ്ചിംഗിന് എത്തുമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചു.