chennithala

തിരുവനന്തപുരം: മുഴപ്പിലങ്ങാട് മാഹി ബൈപാസിന്റെ ഭാഗമായി നെട്ടൂരിൽ നിർമ്മിച്ച പാലത്തിന്റെ നാല് ബീമുകൾ തകർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിജിലൻസ് കമ്മിഷന് കത്ത് നൽകി. 8.6 കിലോമീറ്റർ ദൂരമുള്ള മാഹി ബൈപാസ് പ്രോജക്ട് 1181 കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ നാഷണൽ ഹൈവേ അതോറിച്ചി ഒഫ് ഇന്ത്യയാണ് നിർമ്മിക്കുന്നത്. കൊച്ചിയിലെ ഇ.കെ.കെ കൺസ്ട്രക്‌ഷൻസാണ് കരാറുകാർ.

നിർമ്മാണത്തിലെ വൈകല്യമാണ് അപകടത്തിന് കാരണമെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ മേൽനോട്ടത്തിൽ നടന്ന പണിയിൽ അഴിമതിയും ക്രമക്കേടുകളുമുണ്ടായിട്ടുണ്ട്. പ്രോജക്ടിലെ മുഴുവൻ പണിയെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.