wall
കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

വെമ്പായം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. വേറ്റിനാട് കുറ്റിയാണി റോഡിൽ ചിറക്കോണം ഫിറോസിന്റെ വീടിന്റെ 35 മീറ്ററോളം നീളമുള്ള സംരക്ഷണ ഭിത്തിയാണ് തകർന്നത്. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.