sndp

ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂത്ത്മൂവ്മെന്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 84-ാം ജന്മദിനത്തോടനുബന്ധിച്ച് നിർദ്ധനർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ പറണ്ടോട് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് കൺവീനർ ഉഴമലയ്ക്കൽ സുനിലാൽ ആദ്യ കിറ്റ് വിതരണം നടത്തി. യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ആരുൺ സി.ബാബു, ജില്ലാ കമ്മിറ്റി അംഗം കോട്ടയ്ക്കകം വിവേകാനന്ദൻ, യോഗം ഡയറക്ടർ ബോർഡംഗം എസ്.പ്രവീൺകുമാർ, എസ്.എൻ ട്രസ്റ്റ് അംഗങ്ങളായ എ.പി.സജുകുമാർ,ബി.മുകുന്ദൻ, കൊറ്റംമ്പള്ളി ഷിബു,എം.ബിജുകുമാർ എന്നിവർ സംസാരിച്ചു.