ചാത്തന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കല്ലുവാതുക്കൽ വരിഞ്ഞം പ്രവീണ മന്ദിരത്തിൽ പ്രഭാകരകുറുപ്പിന്റെ ഭാര്യ ലീലാമണിയാണ് (51) മരിച്ചത്. തിരുവോണ നാളിൽ മൈലക്കാട് വച്ച് ലീലാമണി മകനുമൊത്ത് ബൈക്കിൽ പോകവെ കാറിടിച്ചായിരുന്നു അപകടം. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയോടെ മരിച്ചു. മക്കൾ: പ്രവീണ, പ്രമോദ്. മരുമകൻ: വിനീത് (ഗൾഫ് ).