kadhar-anusmaranam
വക്കം ഖാദറിന്റെ സ്മൃതി മണ്ഡപത്തിൽ ഉമ്മൻ ചാണ്ടി പുഷ്പാർച്ചന നടത്തുന്നു

വക്കം: രാജ്യത്തിന് വേണ്ടി പൊരുതിയ വക്കം ഖാദർ നാടിന് അഭിമാനമാണെന്നും, വക്കംഖാദറിന്റെ സ്മരണകൾ വരും തലമുറയ്ക്കും ഉണർവേകുമെന്നും ഉമ്മൻചാണ്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കേരളത്തിന്റെ സംഭാവന വളരെ വലുതാണ്. അതിൽ ഏറ്റവും പ്രസക്തമായ പോരാളിയായിരുന്നു വക്കം ഖാദറെന്നും അദ്ദേഹം പറഞ്ഞു.

അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വക്കം കായിക്കര കടവിലെ ഖാദർ സ്മൃതി മണ്ഡപത്തിൽ നടന്ന വക്കംഖാദറിന്റെ 77-ാമത് രക്തസാക്ഷിത്വദിനാചരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം അഡ്വ.കെ.മോഹൻകുമാർ, കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ, വർക്കല അനിൽകുമാർ, ഇളമ്പ ഉണ്ണികൃഷ്ണൻ, വക്കം സുകുമാരൻ, ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി.പി.അംബിരാജ, ഷാൻ വക്കം, നാസ് ഖാൻ, ജുനൈദ്, ബിജുശ്രീധർ, സജീവ്, ഫാമി തുടങ്ങിയവർ സംസാരിച്ചു.