kulathoor-ghs

പാറശാല:കുളത്തൂർ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ബെൻഡാർവിൻ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ആർ.മധുസൂദൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.ക്രിസ്റ്റൽ രാജൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ഷീജ,വാർഡ് മെമ്പർ സജീവ്,എസ്.എം.സി ചെയർമാൻ ആർ.മോഹൻദാസ്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡബ്ള്യു.വി.ഷീജ,സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ,ഹെഡ്മിസ്ട്രസ് എൻ.കെ.തങ്കം എന്നിവർ സംസാരിച്ചു.