വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വെള്ളറട കോട്ടയാംവിള ലൗൽ ഭവനിൽ അനന്തു (20) റിമാൻഡിലായി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് വെള്ളറട സി ഐ എം. ശ്രീകുമാർ, എസ് ഐ സതീഷ് ശേഖർ , എസ് ഐ സദാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനന്തുവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. നെയ്യാറ്റിൻകര കോടതി യുവാവിനെ റിമാൻഡ് ചെയ്തു.