sreekaryam

തിരുവനന്തപുരം: ശ്രീകാര്യം ഗവ.സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ശ്രീകാര്യം ഗവ.ഹൈസ്‌കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന് 9.5 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി ലഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മൂന്നാമത്തെ സ്‌കൂളാണിത്. നിലവിൽ ഹൈസ്‌കൂളാണെങ്കിലും ഹയർസെക്കൻഡറി സ്‌കൂളായി ഉയർത്തുന്നതിന് ആവശ്യമുള്ള സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും. 22,134 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഹൈടെക് ക്ലാസ് മുറികളും ആധുനിക ലാബുകളും അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരിക്കും. എല്ലാ നിലകളിലും ആധുനിക ടോയ്ലെറ്റ് സൗകര്യവും ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.