c

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,229 ആയി. ഇന്നലെ 3349 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3058 പേർ സമ്പ‌ർക്കരോഗികളാണ്. 266 പേരുടെ ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവർത്തകർരും രോഗബാധിതരായി. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു.1657 പേർ രോഗമുക്തി നേടി.

പ്രതിദിന പരിശോധന അൻപതിനായിരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 24 മണിക്കൂറിനിടെ 40,014 സാമ്പിളുകളാണ് പരിശോധിച്ചത്.

 ആകെ രോഗികൾ 99,266

 രോഗമുക്തർ 72,578