തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തേണ്ടത് മോട്ടാേർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും ജോയിന്റ് ആർ.ടി.ഒമാരുടെയും ഉത്തരവാദിത്തമാണ്. ആർ.ടി.ഒ മാർ ടെസ്റ്റ് ഗ്രൗണ്ടിൽ നേരിട്ടുപോയി പരിശോധിച്ച് ഉറപ്പ് വരുത്തണം.
എല്ലാ മാസവും ഒന്നിനും 15നും എല്ലാ ഓഫീസുകളിൽ ടെസ്റ്റ് നടക്കുന്നതിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകണം.
ലോക്ക്ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവരോ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്കോ മാത്രമേ ഒക്ടോബർ 15 വരെ ടെസ്റ്റിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.