cpi

തിരുവനന്തപുരം: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ഈ മാസം 14ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധ ദിനം വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആഹ്വാനം ചെയ്തു.
എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ദിനം. കേരളത്തിലെ പതിനായിരത്തിലധികം വരുന്ന പാർട്ടി ബ്രാഞ്ചുകളിൽ പ്രതിഷേധ ദിനം സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പത്തിൽ താഴെ പേർ പങ്കെടുത്തായിരിക്കും പ്രതിഷേധം. കൊവിഡ് മഹാമാരിക്കിടയിലും ജനദ്രോഹ നിയമനിർമ്മാണത്തിന് മുതിരുന്ന കേന്ദ്ര സർക്കാരിനെതിരായി ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാൻ പാർട്ടിപ്രവർത്തകരോടും പൊതുസമൂഹത്തോടും കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.