തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിൽ ജോലി നോക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികൾ സ്‌റ്റൈപ്പന്റ് വർദ്ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 21മുതൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സ്‌റ്റൈപ്പന്റ് 13900 രൂപയിൽ നിന്നും 16680 രൂപയായി ഉയർത്താമെന്ന് മന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിനെത്തുടർന്നാണിത്. നാളെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കും.
സ്റ്റാഫ് നഴ്സുമാർക്ക് തുല്യമായ വർദ്ധനവ് ആവശ്യപ്പെട്ടാണ് നഴ്സിംഗ് വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങിയത്. 20% വർദ്ധനയാണ് അംഗീകരിച്ചത്. കൊവിഡ് പ്രതിസന്ധി തീരുമ്പോൾ പ്രശ്നം പുനഃപരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനാ നേതാക്കൾ അറിയിച്ചു.