bineesh-

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുമെന്ന് വിവരം. കൊച്ചിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ ചോദ്യംചെയ്ത് ബിനീഷിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എൻ.സി.ബി ബംഗളൂരു മേഖലാ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ചോദ്യംചെയ്യൽ.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മൂന്നു പേരുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് എൻ.സി.ബി പറയുന്നത്. സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന് ബംഗളൂരുവിലെ കോറമംഗലയിൽ ഒളിത്താവളമൊരുക്കിയത് ബിനീഷിന്റെ സുഹൃത്ത് അനൂപാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി സ്വപ്നയെചോദ്യംചെയ്യും. സ്വർണക്കടത്ത് പ്രതി കെ.ടി റമീസിന് അനൂപുമായും ബിനീഷുമായും ബന്ധമുണ്ടെന്നാണ് സൂചന. അനൂപിന്റെ ഫോൺവിളി പട്ടികയിൽ റമീസിന്റെ നമ്പർ കണ്ടെത്തിയിരുന്നു. തൃശൂ‌ർ സ്വദേശി റിജീഷ് രവീന്ദ്രനും ഇവരുമായി ബന്ധമുണ്ടെന്നാണ് സൂചന.