pozhiyoor-phc

പാറശാല: പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ നിറുത്തിയതിൽ പ്രതിഷേധിച്ച് പൊഴിയൂർ വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പൊഴിയൂർ ജോൺസൺ ആശുപത്രിപ്പടിക്കൽ ഉപവാസം നടത്തി. വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, അഡ്വ.എം.ബെനഡിക്ട്,കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ,വി.ഭുവനചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.