entrance

തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് 14ന് പകൽ ഒന്നുവരെ യോഗ്യതാ പരീക്ഷയുടെ മാർക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ നൽകാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനും യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തെ മാർക്കിനും തുല്യ പരിഗണന നൽകിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മാർക്ക് അപ്‌ലോഡ് ചെയ്യാത്തവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. ഹെൽപ്പ് ലൈൻ- 0471 -2525300