ശ്രീകാര്യം : ചാവടിമുക്ക് ചന്തവിളാകത്ത് വീട്ടിൽ കരമനക്കട പരേതനായ പീരുമുഹമ്മദിന്റെ ഭാര്യ ഐഷാ ബീവി (92) നിര്യാതയായി. മക്കൾ: സൈനബാ ബീവി, ജമീലാ ബീവി, സലിം, ഷാജഹാൻ, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: പി.എം. ജബൽ, മുഹമ്മദ് മുസ്തഫ, ജുമൈലാബീവി, ആബിദാ ബീവി, മുംതാസ് ബീഗം.
സി.ജോസറ്റ പരിക്കുന്നേൽ
തിരുവനന്തപുരം : മേരീമക്കൾ സന്യാസിനി സമൂഹത്തിന്റെ വെണ്ണിയൂർ നിർമ്മല പ്രൊവിൻസിലെ ഭവനാംഗമായിരുന്ന സി. ജോസറ്റ പരിക്കുന്നേൽ (82) നിര്യാതയായി. പരേതരായ ജോസഫ്, ഏലിയാമ്മ ദമ്പതികളുടെ മകളാണ്. മാർത്താണ്ഡം, പോങ്ങുംമൂട്, അഞ്ചൽ, ആയൂർ, കോന്നി, കൊട്ടാരക്കര, അടൂർ, വെണ്ണിയൂർ, കിരാത്തൂർ, നെല്ലിമൂട് എന്നിവിടങ്ങളിൽ സുപ്പീരിയർ, അദ്ധ്യാപിക, സാമൂഹ്യപ്രവർത്തക, മിഷിനറി എന്നീ മേഖലകളിൽ സേവനം കാഴ്ചവച്ചിട്ടുണ്ട്. സഹോദരങ്ങൾ: ളൂവിസ്, കുര്യാക്കോസ്, പരേതയായ അൽഫോൻസ, തോമസ്, പരേതനായ ജോർജുകുട്ടി.