കോഴക്കോട്: തരിശിടങ്ങൾ കൃഷയോഗ്യമാക്കാനുള്ള പ്രോത്സാഹനത്തിന്റെ ഭാഗമായി നെൽപാടത്തിന്റെ ഉടമകൾക്ക് റോയൽറ്റി നൽകാനൊരുങ്ങി സർക്കാർ. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് നൽകുക. വിള പരിക്രമത്തിന്റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയവയും നെൽവയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നവർക്കും അർഹതയുണ്ട്.
തരിശിട്ട നെൽവയൽ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നതും പ്രോത്സാഹിപ്പിക്കും. എന്നാൽ തുടർന്നും മൂന്നുവർഷം തരിശിട്ടാൽ റോയൽറ്റി നഷ്ടമാകും. ഇന്ന് മുതൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.
ബഡ്ജറ്റിൽ നെൽകൃഷി വിഹിതം
118.24 കോടി രൂപ
റോയൽറ്റി വിഹിതം 40 കോടി രൂപ
പരിഗണന 2 ലക്ഷം ഹെക്ടർ പാടം
നാല് വർഷം
2 ലക്ഷം മെട്രിക് ടൺ ഉത്പാദന വർദ്ധനവ്
പ്രകടന പത്രികയിൽ പറഞ്ഞ ഒരു വാഗ്ദ്ധാനം കൂടി നിറവേറ്റുന്നു. 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം കാർഷിക രംഗത്തെ ശക്തമായ ഇടപെടലാണിത്.
വി.എസ്.സുനിൽകുമാർ
കൃഷി വകുപ്പ് മന്ത്രി