shajahan-nirvahikkunnu

കരവാരം പഞ്ചായത്തിലെ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.ഷാജഹാൻ നിർവഹിക്കുന്നു

കല്ലമ്പലം:കരവാരം പഞ്ചായത്തിൽ മൂന്ന് റോഡുകൾ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്തു. 17-ാം വാർഡിലെ പ്രേംസലിൽ റോഡ്, വടക്കോട്ടുകാവ് പോളക്കൽ പാലം റോഡ്, മെതിക്കുളം കാഞ്ഞിലിൽ റോഡ് തുടങ്ങിയ റോഡുകളുടെ പണിയാണ് പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. എസ്. ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ ഐ.എസ് അദ്ധ്യക്ഷത വഹിച്ചു.കരവാരം സഹകരണ ബാങ്ക് പ്രസിഡന്റ്‌ മധുസൂദനക്കുറുപ്പ്,കിളിമാനൂർ ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ.രാജീവ്‌, വാർഡ് മെമ്പർ സുനിപ്രസാദ്,പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസൻ,കെ.പി.എസ്.സി ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പർ അഡ്വ.എസ്.എം.റഫീഖ് എന്നിവർ പങ്കെടുത്തു.