ഐ.എൻ.ടി.യു.സി പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂർ: ഐ.എൻ.ടി.യു.സി ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി നസീർ മുഹമ്മദിനെ പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ച് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം നാഥ് അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ചെറുനാരകംകോട് ജോണി, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് തോട്ടത്തിൽ,വിഷ്ണുരാജ്, ബ്ലോക്ക് ഭാരവാഹികളായ ബിജു വെളളല്ലൂർ, ഷമീം, ഹരിശങ്കർ സി.എസ്.ശ്രീകുമാർ ,ജി.ജി.ഗിരി കൃഷ്ണൻ, ആദേഷ്സുധർമ്മൻ, സിബി ശൈലേന്ദ്രൻ, ലാലി, ജോളി തുടങ്ങിയവർ സംസാരിച്ചു.