തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ പുതിയ ബാച്ചിനുള്ള പരിശീലനം 14ന് ആരംഭിക്കും. അടുത്ത വർഷം സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പരിശീലനം. പ്രിലിമിനറി പരീക്ഷയ്ക്ക് പുറമെ മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കും കോച്ചിംഗ് ലഭിക്കും. പ്രശസ്‌ത പരിശീലകരായ ജോജോ മാത്യുവും മനീഷ് ഗൗതവുമാണ് ക്ലാസ് നയിക്കുക. ഓൺലൈനായി നൽകുന്ന ക്ലാസുകൾ കൊവിഡ് വ്യാപനം കുറഞ്ഞ ശേഷം കിഴക്കേകോട്ടയിലെ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സെന്ററിൽ വച്ച് നൽകും. ജോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ആന്ത്രപ്പോളജി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നീ ഓപ്ഷണൽ വിഷയങ്ങൾക്കും ക്ലാസുകളുണ്ട്. ആദ്യം ചേരുന്ന 25 വിദ്യാർത്ഥികൾക്ക് കേരളകൗമുദി നൽകുന്ന സ്‌കോളർഷിപ്പും ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9895074949 (എ.യു പ്രസാദ്, സൗത്ത് ഇന്ത്യൻ മേധാവി, എ.എൽ.എസ്.