train-

തിരുവനന്തപുരം: കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികൾ നിറുത്തലാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു

കൊവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സമയത്താണ് നിലവിലുള്ള പരിമിതമായ യാത്രാ സൗകര്യംപോലും നിഷേധിക്കുന്നത്. കൊവിഡിന്റെ മറവിൽ സ്വകാര്യവത്കരണം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള വെല്ലുവിളി തിരുത്തിക്കാൻ കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെടണം. പാസഞ്ചർ തീവണ്ടികൾ ഓടിച്ചും കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചും യാത്രാദുരിതം പരിഹരിക്കണമെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.