road

വാമനപുരം: വാമനപുരം പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഇനി സ്മാർട്ടാകും. പഞ്ചായത്തിലെ വേലിനഗർ-പരപ്പാറമുകൾ-കോട്ടുകുന്നം റോഡ്, ആനാകുടി ഏല- ഇളങ്ങന്നൂർ റോഡ്, ആറാം താനം -ഇളംകുളം- മേച്ചേരികോണം റോഡുകളുടെ നിർമ്മാണോദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സന്ധ്യ, വാമനപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലെനിൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജീവ് പി. നായർ, ബി. ജയകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കാക്കക്കുന്ന് മോഹനൻ, വാമനപുരം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ വി.എസ്. അശോക് തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യ മന്ത്രിയുടെ തദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് റോഡുകൾക്ക് തുക അനുവദിച്ചത്.

 മവേലി നഗർ -പരപ്പാറ മുകൾ റോഡ്- 30 ലക്ഷം

ആനാ കുടി ഏല-ഇളങ്ങല്ലൂർ റോഡ്: 15 ലക്ഷം

 ആറാം താനം ഇളംകുളം റോഡ് :10 ലക്ഷം