തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ വ്യക്തികൾക്കും സംഘങ്ങൾക്കും സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പ അനുവദിക്കും.
വിശദമായ പ്രൊജക്റ്റ് സഹിതം അപേക്ഷിക്കുന്നവർക്ക് മൂന്നു ലക്ഷം മുതൽ 15 ലക്ഷം വരെ നൽകുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും. തുകയുടെ 70 ശതമാനം പ്രാരംഭ ഘട്ടത്തിലും ബാക്കി തുക പ്രവർത്തന പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ ശുപാർശ പ്രകാരവും നൽകും. അപേക്ഷകൾ ഒക്‌ടോബർ 15ന് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, കവടിയാർ തിരുവനന്തപുരം 695003 എന്ന മേൽ വിലാസത്തിലോ head@kswdc.org എന്ന ഇമെയിൽ വിലാസത്തിൽ സ്‌കാൻ ചെയ്‌തോ സമർപ്പിക്കാം. ബന്ധപ്പെടേണ്ട നമ്പർ : 0471 2727668