തിരുവനന്തപുരം: 15 വരെ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണം തീരത്തിനു സമീപം നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. 19നും 20നും ഇടയ്ക്ക് വീണ്ടുമൊരു ന്യൂനമർദ്ദത്തിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അറബിക്കടലിൽ മണിക്കൂറിൽ 55 കി.മീ. വരെ വേഗതയിൽ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കേരള തീരത്ത് 3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.