മലയിൻകീഴ്:ഭരണ പരാജയം ആരോപിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ബി.ജെ.പി.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രമയെ തടഞ്ഞുവച്ചു.സ്മുരളീധരൻനായർ(തൂങ്ങാംപാറ ബാലകൃഷ്ണൻ),വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ, അഖിലേഷ്, അജികുമാർ, ഷീബമോൾ, ശോഭനതങ്കച്ചി, കുമാരിമായ, ശ്രീമിഥുൻ, ഹേമ എന്നിവർ ഇന്നലെ രാവിലെയായിരുന്നു ഉപരോധസമരം. തുടർന്ന് നടന്ന യോഗത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇന്ദുകുമാർ,ജനറൽ സെക്രട്ടറി സാബു.എസ്.രംഗൻഎന്നിവർ സംസാരിച്ചു. ഉച്ചയോടെ മാറനല്ലൂർ പൊലീസ് അംഗങ്ങളെ അറസ്റ്റ് ചെയ്തു.