നാഗർകോവിൽ: കന്യാകുമാരിയിൽ 17.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഗസ്റ്റ്ഹൗസ് സമുച്ചയത്തിന്റെ ശിലാസ്ഥാപന മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് നടന്ന ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദ പാറയ്ക്ക് അഭിമുഖമായി കേരള സർക്കാരിന്റെ ഗസ്റ്റ്ഹൗസിനു സമീപമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഗസ്റ്റ് ഹൗസ് സമുച്ചയം നിർമ്മിക്കുന്നത്. കെ.ടി.ഡി.സിക്ക് കേരളത്തിനുപുറത്ത് ചെന്നൈയിൽ ഗസ്റ്റ്ഹൗസും ഹോട്ടലും സംയോജിച്ചിപ്പിച്ചു കൊണ്ടുള്ള 90 മുറികളോടുകൂടിയ ഒരു ഹോട്ടൽ നിലവിലുണ്ട്. ഇതേ മാതൃകയിലാണ് കന്യാകുമാരിയിലും ഗസ്റ്റ് ഹൗസ് ആരംഭിക്കുന്നത്.