തിരുവനന്തപുരം: കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സാംബവ മഹാസഭ സംസ്ഥാന വ്യാപകമായി താലൂക്ക് കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തും.ഇന്ന് വൈകിട്ട് 4 നാണ് സമരം.സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ചാലക്കുടിയിലും ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ആലപ്പുഴയിലും സമരത്തിൽ പങ്കെടുക്കും.