covid

തിരുവനന്തപുരം:ജില്ലയിൽ 494 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 395 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.81 പേരുടെ ഉറവിടം കണ്ടെത്താനായില്ല. രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 15 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. മൂന്ന് മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 17ന് മരിച്ച പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 21ന് മരിച്ച പട്ടം സ്വദേശി ബിജു (47), സെപ്തംബർ 3ന് മരിച്ച കിളിമാനൂർ സ്വദേശിനി നദീറ സമദ് (66) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അയിരൂർപ്പാറ,​ ഉള്ളൂർ,​ മുട്ടത്തറ,​ കരമന,​ ബാലരാമപുരം,​ തിരുമല,​ തൃക്കണ്ണാപുരം,​ അരയൂർ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 308 പേർ രോഗമുക്തി നേടി. നിലവിൽ 4927 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.


 നിരീക്ഷണത്തിലുള്ളവർ - 23,516

 വീടുകളിൽ - 19,308

 ആശുപത്രികളിൽ - 3,649

 കൊവിഡ് കെയർ സെന്ററുകളിൽ - 559

 പുതുതായി നിരീക്ഷണത്തിലായവർ - 1,085