ko

കോവളം: കാഞ്ഞിരംകുളം ഗവ. ഹൈസ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച ഗേൾസ് അമിനിറ്റി സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം. സുജാത അദ്ധ്യക്ഷയായിരുന്നു. സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുരേഷ് കുമാർ, കെ.കെ. വിജയൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. ഡി. സുനീഷ്, പി.ടി.എ പ്രസിഡന്റ് വി. ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ. രാധ തുടങ്ങിയവർ പങ്കെടുത്തു.