photo

നെടുമങ്ങാട് :പനവൂർ ഗ്രാമപഞ്ചായത്തിലെ പേരയം വാർഡിൽ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി.പേരയം പാലുവള്ളി റോഡ് ,പേരയം ആർ.എസ്.പുരം റോഡ് ,ഏറപേരയം കട്ടയ്ക്കാൽപാലം,പേരയം ഗവ.യു.പി സ്‌കൂളിൽ എ.സി സ്മാർട്ട് ക്ലാസ് മുറികൾ ,പാണയം സാംസ്‌കാരിക നിലയം , പടിഞ്ഞാറ്റിൻകര ആർ.എസ്.പുരം റോഡ് , പേരയം ഗവ .യു.പി.എസിൽ ടോയ് ലറ്റ് നിർമ്മാണം എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തും പനവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഫണ്ട് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം നിർവഹിച്ചു. എസ്.വി കിഷോർ, വാർഡ് മെമ്പർ ജി.ടി അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, എം.എസ് പ്രദീപ് എന്നിവർ പങ്കെടുത്തു.