sree-chithra-hospital

തിരുവനന്തപുരം: കാലുകളിലെ രക്തക്കുഴലിൽ രക്തം കട്ട പിടിക്കുന്ന ഡീപ് വെയിൻ ത്രോംബോസിനെ പ്രതിരോധിക്കാനുള്ള സംവിധാനം ശ്രീചിത്ര മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചു. കാലിനരികിൽ യന്ത്രം പ്രവർത്തിപ്പിച്ച് ഞരമ്പുകൾക്ക് ഉണർവ് നൽകി രക്തയൊഴുക്ക് സുഗമമാക്കും. ഉപകരണം ഇറക്കുമതി ചെയ്യാൻ 5 ലക്ഷം രൂപവരെയാകും. ഇവിടെ ഒരു ലക്ഷത്തിൽ കുറഞ്ഞ തുകയ്ക്ക് ലഭ്യമാക്കുമെന്ന് ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു.

ജിതിൻകൃഷ്ണൻ, ബിജു ബെഞ്ചമിൻ, കോരോത്ത് പി. വർഗീസ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് ഇത് നിർമ്മിച്ചത്.