തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി പുന:ക്രമീകരിച്ചു.
2019ലെ അവാർഡ് നിർണയിക്കുന്നതിനായി ജൂറിയെ നിശ്ചയിച്ച് മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ സ്‌ക്രീനിംഗ് നടത്താനോ അവാർഡ് നിർണയിക്കാനോ കഴിഞ്ഞിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ പി.ജെ. ബേർണി, കെ.അർച്ചന, ടി.ഡി. രാമകൃഷ്ണൻ എന്നിവർ പിൻമാറി. തുടർന്നാണ് പകരം അംഗങ്ങളെ ഉൾപ്പെടുത്തിയത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടാണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനിയർ എസ്.രാധാകൃഷ്ണൻ എന്നിവരാണ് നേരത്തേ നിശ്ചയിച്ച ജൂറി അംഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയായിരിക്കും.