dharna

ഡി.വൈ.എഫ്.ഐ കിളിമാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് സി.പി.എം ജില്ലാസെക്രട്ടേറിയറ്റം​ഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ:ഇരട്ടക്കൊല കേസിലെ കോൺ​ഗ്രസ് ​ഗുണ്ടാ രാഷ്ട്രീയം തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധതെരുവ് സംഘടിപ്പിച്ചു.പഴയകുന്നുമ്മേൽ മേഖലയിലെ പുതിയകാവിൽ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ഷെഫിൻ അദ്ധ്യക്ഷത വഹിച്ചു.ഫത്തഹുദ്ദീൻ അനന്തു തുടങ്ങിയവർ സംസാരിച്ചു.അടയമൺ വയ്യാറ്റിൻകരയിൽ ബ്ലോക്ക് സെക്രട്ടറി ജെ.ജിനേഷ് കിളിമാനൂർ ഉദ്​ഘാടനം ചെയ്തു.അഖിൽ അദ്ധ്യക്ഷത വഹിച്ചു.ദീപക്,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.പുളിമാത്ത് വാലുപച്ചയിൽ സി.പി.എം ഏരിയാകമ്മറ്റിയം​ഗം വി.ബിനു ഉദ്ഘാടം ചെയ്തു.റിയാസ് അദ്ധ്യക്ഷത വഹിച്ചു.നിതിൻ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.കൊടുവഴന്നൂർ പൊയ്കക്കടയിൽ ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാസെക്രട്ടറിയറ്റം​ഗം ഷൈ‍ൻ ഉദ്ഘാടനം ചെയ്തു.മനു അദ്ധ്യക്ഷത വഹിച്ചു.അഖിൽ,കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.കിളിമാനൂർ പോങ്ങനാട് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി.ബൈജു ഉദ്ഘാടനം ചെയ്തു.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.അനൂപ്,അനീഷ്,പ്രകാശ്,അരുൺ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.ന​ഗരൂരിൽ ബ്ലോക്ക് ട്രഷറർ ഡി.രജിത് ഉദ്ഘാടനം ചെയ്തു.അനൂപ് അദ്ധ്യക്ഷത വഹിച്ചു.നെടുമ്പറമ്പ് ഹാരിദ്,ശ്രദ്ധ,വിജയലക്ഷ്മി,അവിനാശ് ന​ഗരൂർ തുടങ്ങിയവർ സംസാരിച്ചു.പള്ളിക്കലിൽ ജില്ലാപഞ്ചായത്തം​ഗം ഡി.സ്മിത ഉദ്ഘാടനം ചെയ്തു.കെ.ആർ.അമ്മു അധ്യക്ഷയായി. അരുൺ, മാധവൻകുട്ടി, ഷെഹിൻഷാതുടങ്ങിയവർ സംസാരിച്ചു. മടവൂർ മാവിൻമൂട്ടിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.റമീസ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്,ശ്രീജിത്ത്,വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.കരവാരം പുതിയതടത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എം.റഫീഖ് ഉദ്ഘാടനം ചെയ്തു.ഷിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.ആര്യ,രാധാകൃഷ്ണൻ, മനേഷ് തുടങ്ങിയവർ സംസാരിച്ചു.