s

തിരുവനന്തപുരം: സപ്ലൈകോയുടെ പുതിയ എൻ.എഫ്.എസ്.എ ഗോഡൗണിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. 3.9 കോടി രൂപ ചെലവഴിച്ച് വലിയതുറയിൽ 25,000 ചതുരശ്ര അടിയിലാണ് ഗോഡൗൺ നിർമ്മിച്ചിരിക്കുന്നത്. ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സിവിൽ സപ്ളൈസ് ഡയറക്ടർ ഹരിത വി. കുമാർ, സപ്ളൈക്കോ മേഖലാ മാനേജർ വി. ജയപ്രകാശ്, കൗൺസിലർ ഷാജിത നാസർ, ജില്ലാ സപ്ളൈ ഓഫീസർ ജലജ ജി.എസ്.റാണി, വള്ളക്കടവ് നിസാം എന്നിവർ സംസാരിച്ചു.