തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തിരുവനന്തപുരം- എറണാകുളം റൂട്ടിൽ നോൺ സ്റ്റോപ്പ് എ.സി. മൾട്ടി ആക്സിൽ സർവീസുകൾ ആരംഭിച്ചു.രാവിലെ 5:30 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് 9:30 ന് എറണാകുളത്തും വൈകിട്ട്6ന് എറണാകുളത്ത് നിന്ന് തിരിച്ച് പത്തിന് തിരുവനന്തപുരത്തും എത്തുന്ന വിധത്തിലാണ് സർവീസ് .

ഓണത്തോടുനുബന്ധിച്ച് ആരംഭിച്ച അന്തർസംസ്ഥാന സർവീസ് തുടരാൻ സർക്കാരിന് കോർപ്പറേഷൻ കത്ത് നൽകിയിട്ടുണ്ട്. 19 വരെ സർവീസ് നടത്തുന്നതിനാണ് അനുവാദം .