ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം വാർഡിൽ പുതുതായി നിർമ്മിക്കുന്ന അങ്കണവാടിയുടെ നിർമ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അങ്കണവാടി നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനക ദാസ്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ പി.മുരളി,എം.അബ്ദുൽ വാഹിദ്, ജി.വ്യാസൻ, അഡ്വ.യു.സലിം ഷാ,അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ,കുടുംബശ്രീ ഭാരവാഹികളായ ദിവ്യ,സിന്ധു, ജയകുമാരി,അംഗൻവാടി ടീച്ചർ സുധ എന്നിവർ പങ്കെടുത്തു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ സ്വാഗതവും സെക്രട്ടറി യു.എസ്.അജില നന്ദിയും പറഞ്ഞു.