മീൻമൂട് പാലം
വെഞ്ഞാറമൂട്:വാമനപുരം മണ്ഡലത്തിലെ തേമ്പാംമൂട്-മൂന്നാനക്കുഴി റോഡിൽ മീൻമൂട് തോടിന് കുറുകെ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം 14 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.മൂന്നാനക്കുഴിയിൽ നിന്നും തേമ്പാംമൂട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മണ്ണയം ജംഗ്ഷനിൽ നിന്ന് ഇടത് തിരിഞ്ഞ് കളളിക്കാട്,മദപുരം,ഒഴുകുപാറ വഴി പോകണം.തേമ്പാംമൂട് നിന്ന് മൂന്നാനക്കുഴിയിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ ഇതേ റോഡ് തന്നെ ഉപയോഗിക്കണം.ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ആനക്കുഴിയിൽ നിന്നും ഇടത് തിരിഞ്ഞ് ആയക്കാട് പാലം,ഓവിൻ മുഖം (മുക്കോല റോഡ്),തേമ്പാംമൂട് വഴി പോകണമെന്നും അറിയിപ്പിൽ പറയുന്നു.