കിളിമാനൂർ:പള്ളിക്കൽ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ,ഹരിതസമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു.ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമാണിത്.മാലിന്യ ശേഖരണത്തിനായി പതിമൂന്ന് വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിച്ചു.ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് പുനർ നിർമിതിക്കായി അയക്കുകയും ജൈവ മാലിന്യം ശേഖരിക്കാൻ അഞ്ച് വിദ്യാലയങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തു.
ഔദോഗിക പ്രഖ്യാപനം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വി.ജോയ് എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.ഹസീന,സെക്രട്ടറി ഷീജ മോൾ എന്നിവർ സംസാരിച്ചു.