kandeethaza
കണ്ടീത്താഴ പൈതോത്ത് അമ്പലം റോഡ് കെ.പി ബിജു ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിൽ 4.20 ലക്ഷം രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കണ്ടീത്താഴ-പൈതോത്ത് അമ്പലം റോഡ് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ലതിക അദ്ധ്യക്ഷത വഹിച്ചു. ടി. മനോജ്, കെ.പി കുഞ്ഞികൃഷ്ണൻ, എ.എം ബാബു എന്നിവർ സംസാരിച്ചു. ശശി പൈതോത്ത് സ്വാഗതം പറഞ്ഞു.