photo
രാമപുരം പാലം ടി.വി രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ രാമപുരത്ത് നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാൻ തീരുമാനം. ടി.വി രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവൃത്തി വിലയിരുത്തി. രാമപുരത്ത് നിലവിലുള്ള പഴയപാലം പൊളിച്ച് മാറ്റിയാണ് പുതിയ പാലം നിർമ്മിക്കുന്നത്.

പ്രവൃത്തി നീണ്ടുപോകുന്നതിനാൽ എം.എൽ.എ കെ.എസ്.ടി.പിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിൽ പ്രവൃത്തി വിലയിരുത്തി. പ്രവൃത്തി പൂർത്തിയാകാത്തതിനാൽ നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന മേഖലയിൽ അപകടം ഉണ്ടാകാൻ ഇടയുണ്ട്. ആയതിനാൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കണമെന്നും കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തണമെന്നും എം.എൽ.എ നിർദ്ദേശം നൽകി. ഡിസംബറിൽ പൂർത്തികരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ വി.എസ് മനീഷ ഉറപ്പ് നൽകി. അസിസ്റ്റന്റ് എൻജിനിയർ കെ.എം മനോജ്, ആർ.ഡി.എസ് സൈറ്റ് എൻജിനിയർ സാഗർ, എൻ.വി ശശിന്ദ്രൻ എന്നിവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.