v-joyi-mla-nirvahikkunnu

പള്ളിക്കൽ പഞ്ചായത്തിനെ സമ്പൂർണ ജൈവസമൃദ്ധി പഞ്ചായത്താക്കിയുള്ള പ്രഖ്യാപനം ജൈവ വിഭവങ്ങൾ കൈമാറി വി.ജോയി എം.എൽ.എ നിർവഹിക്കുന്നു

കല്ലമ്പലം:പള്ളിക്കൽ പഞ്ചായത്തിന് സമ്പൂർണ ശുചിത്വ പദവിയും ഹരിതസമൃദ്ധി പദവിയും ലഭ്യമായി. ഹരിതകേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ മാതൃകാ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ജൈവ സമൃദ്ധി വാർഡുകളായി പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്പൂർണ ഹരിതസമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചത്.വി. ജോയി എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം. ഹസീന,സെക്രട്ടറി ഷീജാമോൾ തുടങ്ങിയവർ സംസാരിച്ചു.