വെഞ്ഞാറമൂട്:തേമ്പാംമൂട് വെഞ്ഞാറമൂട് റോഡിൽ കലുങ്കിൻമുഖത്തുനിന്നും മുക്കോലയിലേക്ക് പോകുന്ന റോഡിൽ ഇലക്ട്രിക് ലെെനിന് മുകളിലൂടെ സ്വകാര്യ വ്യക്തിയുടെ മരം ഒടിഞ്ഞ് വീണ് അപകടാവസ്ഥയിൽ.രണ്ടാഴ്ച മുൻപ് ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് റബ്ബർ മരം ഒടിഞ്ഞ് ഇലക്ട്രിക് ലെെനിന് മുകളിലൂടെ വീണത്.ഇതുസംബന്ധിച്ച് പ്രദേശവാസികൾ നിരവധിതവണ വെഞ്ഞാറമൂട് കെ.എസ്.ഇ.ബി.ഓഫീസിൽ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പറയുന്നു.ദിവസേന നൂറുകണക്കിന് ആൾക്കാർ കാൽനടയാത്ര ചെയ്യുന്ന ഈ റോഡിൽകൂടി നിരവധി വാഹനങ്ങളും നിത്യേന കടന്നുപോകുന്നുണ്ട്.അപകടകരമായ രീതിയിൽ യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയായി വെെദ്യുതി ലെെനിന് മുകളിൽ റോഡിന് കുറുകെ ഒടിഞ്ഞ് കിടക്കുന്ന റബർ മരം മുറിച്ച് നീക്കം ചെയ്യാൻ കെ.എസ്.ഇ.ബി. അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.