പാലോട്:പച്ചയിലെ വയോജന കൂട്ടായ്മയായ തുരുത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പച്ച വാർഡിൽ നടപ്പിലാക്കുന്ന വിദ്യാരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം സംവിധായകൻ രാജസേനൻ നിർവഹിച്ചു.വിദ്യാരക്ഷാ നിധിയിലേക്ക് ആദ്യ സംഭാവന പ്രവാസിയായ ഷാജിയിൽ നിന്ന് തുരുത്തിന്റെ പ്രസിഡന്റ് വേലുക്കുട്ടി നായർ ഏറ്റുവാങ്ങി.തുരുത്തിന്റെ ചീഫ് കോ ഓർഡിനേറ്ററും പച്ച വാർഡ് മെമ്പറുമായ നന്ദിയോട് സതീശൻ,പി.ആർ.വിജയൻ കലാക്ഷേത്ര എന്നിവർ സംബന്ധിച്ചു.