ആര്യനാട്:സത്യാഗ്രഹ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിനോബാ നികേതനിൽ സംഘടിപ്പിച്ച വിനോബാ ജയന്തി സമ്മേളനം ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.പരിവ്രാജിക ഏ.കെ.രാജമ്മയെ ആദരിച്ചു.കെ.എസ്.ശബരിനാഥൻ.എം.എൽ.എ,ഡോ.എൻ.രാധാകൃഷ്ണൻ,സ്വാമി അശ്വതി തിരുനാൾ,ഡോ.ജേക്കബ് പുളിക്കൻ,ഫൈസൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് തൈക്കാട് ഗാന്ധിഭവനിൽ വിനോബാജി സ്മരണാജ്ഞലിയും നടന്നു.