mutual-fund

തിരുവനന്തപുരം: ഇൻവെസ്‌ക്കോ മ്യൂച്ച്വൽഫണ്ട് പുതിയ "ഇൻവെസ്‌ക്കോ ഇന്ത്യ ഫോക്കസ്ഡ് 20 ഇക്ക്വിറ്റി ഫണ്ട്" അവതരിപ്പിച്ചു. വിവിധ മാർക്കറ്റ് കാപിറ്റലൈസേഷൻ പരിധിയിലേക്ക് മാറ്റാനുള്ള സൗകര്യത്തോടെ 20 സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺഎൻഡഡ് ഇക്ക്വിറ്റി സ്‌കീമാണിത്.

ഇടത്തരം സ്റ്റോക്കുകളിലെ നിക്ഷേപം 30 - 50% വരെയും ചെറിയ സ്റ്റോക്കുകളിൽ 0-20% വരെയുമാണ് ഇക്വിറ്റി. എൻ.എഫ്.ഒയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഈമാസം ഒമ്പതിന് ആരംഭിച്ച പുതിയ ഫണ്ട് ഓഫർ (എൻ.എഫ്.ഒ) 23ന് ക്ലോസ് ചെയ്യും.